ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ കാളികാവ് ബ്ലോക്കിലാണ് അമരമ്പലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അമരമ്പലം വില്ലേജുപരിധിയിലുള്‍പ്പെടുന്ന അമരമ്പലം ഗ്രാമപ്പഞ്ചായത്തിനു 140.15 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്-കരുളായി ഗ്രാമപഞ്ചായത്ത്, കിഴക്ക്- നീലഗിരി ജില്ല (തമിഴ്നാട്), ചോക്കാട് പഞ്ചായത്തുകളും, തെക്ക് കോട്ടപ്പുഴ, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ്: നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്തിന്റെ വിസ്തൃതില്‍ 60.7%-വും സംരക്ഷിത വനമേഖലയാണ്. 87% സാക്ഷരത കൈവരിച്ച പഞ്ചായത്താണ് അമരമ്പലം ഗ്രാമപഞ്ചായത്ത്, ടി.കെ കോളനിമലയാണ് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശം. ഇടനാട് ഭൂപ്രകൃതിമേഖലയിലാണ് അമരമ്പലം പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. തെങ്ങ്, കവുങ്ങ്, നെല്ല്, റബ്ബര്‍, വാഴ മുതലായവയാണ് പഞ്ചായത്തിലെ മുഖ്യ കൃഷികള്‍. കോട്ടപ്പുഴ, കരിമ്പുഴ, ടി.കെ.കോളനിപ്പുഴ എന്നിവയാണ്...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 13, 2026
ടി കെ കോളനി
കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള പ്രകൃതിരമണീയവും വനത്താൽ മൂടപ്പെട്ടതുമായ ഒരു ഇക്കോ-ടൂറിസം കേന്ദ്രമാണ് ടി കെ കോളനി. "ടി കെ കോളനി നദി", സമൃദ്ധമായ പച്ചപ്പ്, ഉന്മേഷദായകവും ആഴമേറിയതുമായ വെള്ളച്ചാട്ടം എന്നിവയ്ക്ക് പേരുകേട്ടതാണ്. നിലമ്പൂരിൽ നിന്ന് 22 കിലോമീറ്ററും പൂക്കോട്ടുംപാടത്ത് നിന്ന്...
കൂടുതൽ വായിക്കുക